കുമരംപുത്തൂര്‍: തൃശൂരില്‍ നടക്കുന്ന ഡി.വൈ.എഫ്,.ഐ. 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. മലബാര്‍ കലാപം: നിലപാടുകള്‍ വസ്തുതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എസ്.എഫ്.ഐ. മുന്‍ അഖിലേ ന്ത്യാ വൈസ് പ്രസിഡന്റ് ഡോ.നിതീഷ് നാരായണന് ഉദ്ഘാടനം ചെയ്തു.
കുമരംപുത്തൂര്‍ സഹകരണ ബാങ്ക് ഹാളില്‍ നടന്ന സെിനാറില് കാലിക്കറ്റ് സര്‍വകലാശാല അസി.പ്രൊഫ. ഡോ.ടി.പി ശിഹാബുദ്ദീന് മോഡറേറ്ററായി. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി റിയാസുദ്ദീന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത, സി.പി. എം. ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി, സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, എം.ഇ.എസ്. കല്ലടി കോളജ് ഇസ്ലാമിക ചരിത്രവിഭാഗം അസി.പ്രൊഫ.ഡോ.ടി സൈനുല്‍ ആബിദ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഷഹീര്‍ അലി നറുക്കോട്, ബ്ലോക്ക് പ്രസിഡന്റ് കെ. റംഷീക്ക്, ട്രഷറര്‍ കെ.അജീഷ് കുമാര്‍, കെ.അശ്വിനി തുടങ്ങിയവര്‍ സംസാരിച്ചു.
