മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുതായി അനുവദിച്ച പ്ലസ് വണ്‍ ബയോളജി സയന്‍സ് സൈക്കോളജി, കൊമേഴ്സ് മാത്സ് എന്നീ ബാച്ചുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചതായി സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അലോട്ട്മെന്റിലൂടെയും സ്കൂള്‍ ട്രാന്‍സ്ഫറിലൂടെയും വിദ്യാര്‍ഥി കള്‍ക്ക് ഈ കോഴ്സുകളില്‍ ചേരാനുള്ള അവസരമുണ്ട്. ഓരോ ബാച്ചിലേക്കും അമ്പത് വീതം കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പുതിയ ബാച്ചുകള്‍ വന്നതോടെ സ്കൂളിലെ ആകെ ബാച്ചു കളുടെ എണ്ണം എട്ടായി ഉയര്‍ന്നതിനൊപ്പം നൂറ് കുട്ടികള്‍ക്കും അധികമായി ഈ അധ്യയനവര്‍ഷ ത്തില്‍ പ്രവേശനം ലഭിക്കും.
മണ്ണാര്‍ക്കാട് പ്രദേശത്ത് നിലവില്‍ ലഭ്യമല്ലാത്ത രണ്ട് കോഴ്സുകളാണ് സ്കൂളിന് ലഭിച്ചിരിക്കുന്ന ത്. മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനത്തിന് ഏറെ സഹായകരമായകുന്നതാണ് ബയോളജി-സൈക്കോളജി ബാച്ച്. കൂടാതെ സി.എ., സി.എം.എ., എ.സി.സി.എ. തുടങ്ങിയ കോഴ്സുകള്‍ ലക്ഷ്യ മിടുന്ന കുട്ടികള്‍ക്ക് മാത്തമാറ്റിക്സ് ഉള്‍പ്പെട്ട കൊമേഴ്സ് ബാച്ചും ഉപകരിക്കും.സയന്‍സ് ബാച്ചില്‍ ഫികിസ്ക്സ്, കെമിസ്ട്രി, ബയോളജി, സൈക്കോളജി, ഇംഗ്ലീഷ്, സെക്കന്‍ഡ് ലാംഗ്വേജ് എന്നിവ യും കൊമേഴ്സ് ബാച്ചില്‍ അക്കൗണ്ടന്‍സി, ബസിനസ് സ്റ്റഡീസ്, എക്കണോമിക്സ്, മാത്തമറ്റിക് സ്, ഇംഗ്ലീഷ്, സെക്കന്‍ഡ് ലാംഗ്വേജ് എന്നിവയുമാണ് പഠനവിഷയങ്ങള്‍. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ ബാച്ചുകള്‍ക്കായി സ്കൂള്‍ അപേക്ഷ നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കാത്ത സാഹചര്യം ഈ വിഷയം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് മലബാര്‍ മേഖലയിലേക്ക് അധിക ബാച്ചുകള്‍ അനുവദിച്ച കൂട്ട ത്തില്‍ കല്ലടി സ്കൂളിനെയും പരിഗണിച്ചത്. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വം നടപടിയെ ടുത്ത സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും സ്കൂള്‍ അധികൃതര്‍ നന്ദി അറിയിച്ചു.
1968-ല്‍ പ്രവര്‍ത്തനമാരംഭിച്ച കല്ലടി സ്കൂളില്‍ 2000-ലാണ് ഹയര്‍ സെക്കന്‍ഡറി പഠനം ആരംഭി ച്ചത്. പഠന-പാഠ്യേതര മേഖലകളില്‍ ഏറെ മുന്നിലുള്ള സ്കൂള്‍, കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന് ഡറിയില് നൂറ് ശതമാനം വിജയം നേടിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പ ല്‍ എം. ഷഫീഖ് റഹ്മാന്, പി.ടി.എ. പ്രസിഡന്റ് മനോജ്, അധ്യാപകരായ ടി.പി മുഹമ്മദ് മുസ്തഫ, എം. നിര്‍മ്മല്‍കുമാര്‍, അബ്ദുല്‍ ഹാദി അറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
