കോട്ടോപ്പാടം: ഒരു ഇടവേളയ്ക്കുശേഷം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ ഫാമില്‍ വീണ്ടും കാട്ടാനകള്‍ നിലയുറപ്പിച്ചു. മൂന്ന് കാട്ടാനകളാണ് ഫാമിനുള്ളില്‍ തമ്പടിച്ചിരിക്കുന്നത്. ഇവയെ തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുകയാണ്. ശനിയാഴ്ച രാത്രിയില്‍ വനംവകു പ്പിന്റെ നേതൃത്വത്തില്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും വനപാലകരുടെ കണ്ണുവെട്ടിച്ച് ഫാമിന് പുറത്തേക്ക് കടന്ന ആനകള്‍ കാപ്പുപറമ്പ് തോണിക്കര കുന്നിലേക്ക് എത്തുകയും വ്യാപകമായി കൃഷിനശിപ്പിക്കുകയും ചെയ്തു.
ചേരിയത്ത് അബ്ദുറഹ്മാന്റെ 20 റബര്‍ തൈകള്‍, 15 തെങ്ങ്, 20 ഓളം കവുങ്ങ്, 15 വാഴകളും തോണി ക്കര ഹംസപ്പയുടെ 10 തെങ്ങും, 30 വാഴകളും, 20 കവുങ്ങും തോണിക്കര അബുവിന്റെ 10 വാഴ യും തോണിക്കര ഷാജിയുടെ 10 റബര്‍ തൈകളും ആനകള്‍ നശിപ്പിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോ ടെ ആനകള്‍ വീടുകളുടെ മുറ്റം വരെ എത്തിയതായി പ്രദേശവാസികള്‍ പറയുന്നു. കൃഷിനാശ ത്തിന് തക്കതായ നഷ്ടപരിഹാരം നല്കാന് വനംവകുപ്പ് തയാറാകണമെന്ന് വാര്‍ഡ് മെമ്പര്‍ സാനിര്‍ മണലടി ആവശ്യപ്പെട്ടു. വിവരമറിയിച്ചപ്രകാരം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി കൃഷിനാശം വിലയിരുത്തി. ഇത് സംബന്ധിച്ച് ഡിവിഷന് കണ്ട്രോള് റൂമില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
കാട്ടാനകള്‍ വീണ്ടും ഫാമിനകത്ത് തേക്കുപതി ഭാഗത്തേക്കെത്തി നിലയുറപ്പിച്ചിട്ടുള്ളതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആനകളെ തുരത്താനുള്ള ശ്രമം ഞായറാഴ്ച രാത്രിയും തുടരാ നാണ് നീക്കം. തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.ഗിരീഷിന്റെ നേതൃ ത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് ഫാമിനുള്ളിലെ തേക്കുപതി ഭാഗത്തായി കാട്ടാനകളെ കണ്ടത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഒമ്പത് മണിയ്ക്ക് ആനകളെ തുരത്താനുള്ള ശ്രമം ആരംഭിച്ചു. ഫാമിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്കും, കാപ്പുപറമ്പ്, ഇരട്ടവാരി, വലിയപാറ, കാളംപുള്ളി, കരടിയോട്, മേലേകളം, അമ്പലപ്പാറ ഭാഗങ്ങ ളില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് ആര്.ആര്.ടി യും ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫും പ്രദേശത്തുള്ളവരുമെല്ലാം ഉള്‍പ്പെട്ട സംഘം മണിക്കൂറോളമാ ണ് ഇതിനായി പ്രവര്‍ത്തിച്ചത്.
തെര്‍മല്‍ സ്കാന്‍ ഉപയോഗിച്ച് ആനകളെ നിരീക്ഷിച്ച് പടക്കമെറിഞ്ഞാണ് ഇവയെ ഓടിച്ചത്. സ്ഥലത്ത് ആനകളുടെ കാല്‍പ്പാടുകള്‍ നോക്കിയും ശബ്ദം കേട്ടുമാണ് ദൗത്യം മുന്നോട്ട് പോയത്. ഞായറാഴ്ച പുലര്‍ച്ചെ 2.45 വരെ ഇത് തുടര്‍ന്നു.മുള്‍ച്ചെടികളും, കാട്ടുവള്ളികളും അടിക്കാടും വളര്ന്നുനില്ക്കുന്ന ഫാമിന ത്തെ കാട്ടിലൂടെ ആനകളെ ഓടിക്കുന്നത് ശ്രമകരമായ ദൗത്യമായി രുന്നു. ഏറെ നേരത്തിന് ശേഷം ആനകളുടെ ചലനമില്ലാതായതോടെ വനപാലകര്‍ ദൗത്യം അവ സാനിപ്പിക്കുകയായി രുന്നു.
സൈലന്റ്വാലി വനമേഖലയില്‍ നിന്നും തീറ്റതേടി അമ്പലപ്പാറ ഭാഗത്തുകൂടെ കാടിറങ്ങുന്ന കാട്ടാനകള്‍ വെള്ളിയാര്‍ പുഴകടന്ന് തിരുവിഴാംകുന്ന് ഫാമിലെത്തി നിലയുറപ്പിക്കുന്നത് പതിവാ ണ്.മുന്‍വര്‍ഷങ്ങളിലും പലതവണകളിലായി ഇവിടെ നിന്നും കാട്ടാനകളെ തുരത്തിയിട്ടുണ്ട്. ഫാമിലെ കാടുകയറിയ അടിക്കാടുകളും മുള്‍ച്ചെടികളും കാരണം ആനകളെ ഓടിക്കു ന്നത് ദുഷ്കരമാണെന്നിരിക്കെ, ഫാമിനകത്ത് വളര്ന്നുനില്ക്കുന്ന അടിക്കാട് വെട്ടിത്തെളിക്കാ ന് വനംവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കിയി

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.com എന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തര വാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടു ത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര് ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായി രിക്കും. ഇത്തരത്തില്‍ സ്ഥിരമായി അണ്‍വെയ്ല്‍ ന്യൂസറിന്റെ വാര്‍ത്തകള്‍ കോപ്പി ചെയ്ത് പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് വാര്ത്താഗ്രൂപ്പ് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആ വാര്‍ത്ത കളുടെ സ്ക്രീന്‍ഷോട്ടും ശേഖരിക്കുന്നുണ്ടെന്നും അറിയിക്കുന്നു. മാന്യമായ മാധ്യമ പ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.