മികച്ച എന്‍ട്രിക്ക് 5,000 സമ്മാനം
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷം പരിസ്ഥിതി സൗഹൃദവും മാലിന്യരഹിതവുമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഹരിത ഓണം 2026’ ഗ്രീന്‍ പ്രോട്ടോക്കോള്‍ കാംപെയിനായി സംസ്ഥാനതലത്തില്‍ ഔദ്യോഗിക പേര്, ലോഗോ, ടാഗ് ലൈന്‍ എന്നിവ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തി ല്‍ നടക്കുന്ന മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എന്‍ട്രിക്ക് 5,000 രൂപയും പ്രശസ്തിപത്ര വും സമ്മാനമായി നല്‍കും.
വിജയിക്കുന്ന പേരും ലോഗോയും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ‘ഹരിത ഓണം’ കാംപെയിന്റെ ഭാഗമായി ഉപയോഗിക്കും.കേരളത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും, പ്രൊഫഷ ണല്‍ ഡിസൈനര്‍മാര്‍ക്കും, യുവജനങ്ങള്‍ക്കും, കലാകാരന്മാര്ക്കും, പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.ഓണത്തിന്റെ പാരമ്പര്യം, കേരളത്തിന്റെ സാംസ്കാരിക സ്വത്വം, പരിസ്ഥിതി സൗഹൃദ ഓണാഘോഷം, മാലിന്യം കുറയ്ക്കല്‍, പ്ലാസ്റ്റിക് രഹിത ഓണം, ശുചിത്വം, റെഡ്യൂസ്-റീയൂസ്-റീസൈക്കിള്‍ ആശയം, സുസ്ഥിര വികസനം എന്നിവ ലോഗോയില്‍ പ്രതിഫലിക്കണം.
ഡിസൈനുകള്‍ വെക്ടര്‍ (എ.ഐ/ഇപിഎസ്/എസ്വിജി/പിഡിഎഫ്) അല്ലെങ്കില്‍ 300 ഡിപിഐ യില്‍ കുറയാത്ത ഹൈ റെസല്യൂഷന്‍ പിഎന്‍ജി ഫോര്‍മാറ്റിലായിരിക്കണം. ലോഗോയുടെ ആശയം 100-150 വാക്കുകളില്‍ വിശദീകരിക്കണം. മറ്റേതെങ്കിലും സ്ഥാപനത്തിന്റെ ലോഗോ യോ പകര്‍പ്പവകാശമോ ഉള്ള ചിത്രങ്ങളോ എ.ഐയില്‍ നിന്ന് നേരിട്ട് പകര്‍ത്തിയ ഡിസൈ നുകളോ ഉപയോഗിക്കാന്‍ പാടില്ല.ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ സമര്‍പ്പിക്കാം. ജൂലൈ 31-നകം onamdesignsm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഡിസൈനുകള്‍ അയയ്ക്കണം. എന്‍ട്രിക്കൊപ്പം മത്സരാര്‍ഥിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയും നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ ശുചിത്വ മിഷന്റെ ഔദ്യോഗിക വെ ബ്സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും ലഭിക്കും.
