കല്ലടിക്കോട്: ജനമൈത്രി പൊലിസ് കല്ലടിക്കോട് സ്റ്റേഷനില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് ശക്തമായി നടപ്പിലാക്കു ന്നതിന്റെ ഭാഗമായാണ് സമിതി യോഗം ചേര്‍ന്നത്. കല്ലടിക്കോട് എസ്.എച്ച്.ഒ. വി.എസ്.സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു., എസ്.ഐ ആര്.ദേവദാസ് അധ്യക്ഷനായി., യോഗത്തില്‍ ബസ്റ്റോപ്പുക ളുടെ ക്രമീകരണം,വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ കണ്ടെത്തല്‍, ജാഗ്രത സമിതികള്‍ വിപുലപ്പെടുത്തല്‍, നിയമബോധവല്‍ക്കരണ ക്ലാസുകള്‍, സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം, പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക, റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. എസ്.ഐ. ജെ.ആമിന, സുരേഷ് കയ്യള, പി.വി വിജീഷ എന്നിവര്‍ സംസാരിച്ചു. സമിതി അംഗങ്ങള്‍,സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
