സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 വർഷത്തെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനു ള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2026 ആഗസ്റ്റ് 07-ന് നടത്താൻ നിശ്ചയിച്ചിരുന്ന തിര ഞ്ഞെടുപ്പ് അന്നേദിവസം സർവകലാശാലാ ക്യാമ്പസിൽ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും പങ്കെടുക്കുന്ന രണ്ട് പരിപാടികൾ നടക്കുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിച്ച് 2026 ആഗസ്റ്റ് 14-ലേക്ക് മാറ്റിവെച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. പുതുക്കിയ തിരഞ്ഞെടുപ്പ് വിജ്ഞാപനവും സമയക്രമവും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ (ഡോ.) സി.ഡി. രവികുമാറിന് കീഴിൽ 02 ഒഴിവാണുള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ആഗസ്റ്റ് 07-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.
വടകര സി.സി.എസ്.ഐ.ടിയിൽ എസ്.സി. / എസ്.ടി. സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ വടകര സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.സി.എ., ബി.എസ് സി. (എ.ഐ.) പ്രോഗ്രാമുകളിൽ എസ്.സി. / എസ്.ടി. സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 28-ന് ( ചൊവ്വ ) രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9846564142, 9446993188.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലയുടെ മലപ്പുറം സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) എം.സി.എ., ബി.സി.എ., ബി.എസ് സി. ( എ.ഐ. ) പ്രോഗ്രാമുകളുടെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലട്രോണിക്സ് വിഷയങ്ങൾക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 03-ന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ : 9995450927, 9539682200.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CUCBCSS ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. സോഷ്യോളജി, എം.എ. ഇംഗ്ലീഷ് (CBCSS – 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീ കരിച്ചു.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 05 വരെയും 210 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 27 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി ( 2025 പ്രവേശനം ) ജൂൺ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
