പാലക്കാട്: ട്രെയനില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചശേഷം രക്ഷപ്പെട്ട യുവാവിനെ പാലക്കാട് റെയില്‍വേ പൊലിസ് പിടികൂടി. തിരുനെല്‍വേലി സ്വദേശി നവനീത് (27) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കാരക്കല്‍ എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം.

ഈറോഡ് നിന്നും തിരുവനന്തപുരത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന പെണ് കുട്ടിയെ, യുവാവ് വാളയാറിലെത്തിയപ്പോള്‍ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പരാതിപ്പെടുകയും പാലക്കാട് പൊലിസ് എത്തും മുന്‍പ് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും തിരുപ്പൂരില്‍ വെച്ച് പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ. കെ.ജെ പ്രവീണ്‍, എ.എസ്.ഐമാരായ വി.എം ഷക്കീര്‍, ശ്രീപ്രിയ, സിവില്‍ പൊലിസ് ഓഫിസര്‍ എസ്.ഷിജു, അനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
