മണ്ണാര്‍ക്കാട്: തൃശൂരില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ. 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ചരിത്ര സെമിനാര്‍ സംഘടിപ്പിക്കു ന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന് കുമരംപുത്തൂര്‍ സഹകരണ ബാങ്ക് ഹാളില്‍ ‘മലബാര്‍ കലാപം-നിലപാടുകള്‍ വസ്തുതകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എസ്.എഫ്.ഐ. മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. നിതീഷ് നാരായണന് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല അസി.പ്രൊഫസര്‍ ഡോ.ടി.പി ശിഹാബുദ്ദീന് മോഡറേറ്ററാകും. കെ.പി.എസ് പയ്യനെടം. ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഷഹീര്‍ അലി മണ്ണാര്‍ക്കാട്, ബ്ലോക്ക് പ്രസിഡന്റ് കെ.റഷീദ്, ഷുഹൈബ്, കെ.അജിത്കുമാര്‍, അന്‍ഷാദ് തോട്ടശ്ശേരി, കെ.അശ്വതി എന്നിവര്‍ പങ്കെടുത്തു.
