മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം വര്‍മ്മംകോട് ഭാഗങ്ങളില്‍ അടയ്ക്ക മോഷണം നടത്തിവരുന്ന സംഘത്തിലുള്ള രണ്ടുപേര്‍ പിടിയിലായി. കല്ലാംകുഴി സ്വദേശികളായ സല്മാന് ഫാരിസ് (25), മുഹമ്മദ് അന്‍വര്‍ (21) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറിയത്.

അടയ്ക്കാമോഷണ സംഭവത്തില്‍ പിടിയിലായവര്‍
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അടക്ക മോഷ്ടിച്ച് ബൈക്കില്‍ കടത്താന്‍ ശ്രമിക്കുന്നതിനി ടെയാണ് ഇരുവരും പിടിയിലായത്. വിവരമറിയിച്ചപ്രകാരം സ്ഥലത്തെത്തിയ പൊലിസ് ഇരുവ രെയും അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തതാ യി പൊലിസ് അറിയിച്ചു. മോഷണത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നു ണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലിസ് അറിയിച്ചു.
