മണ്ണാര്‍ക്കാട്: പ്ലസ്.ടു, വി.എച്ച്.എസ്.ഇ വിജയിച്ച ശേഷം മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് അഡ്മിഷന് ലഭിക്കാത്ത പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ധന സഹായം നല്കുന്നു.സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ പരിശീലന ത്തിന് ധനസഹായം അനുവദിക്കുന്ന ‘വിഷന്‍ പ്ലസ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
മെഡിക്കല്‍ എന്‍ട്രന്‍സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസ് ഗ്രേഡും ഉണ്ടായിരിക്കണം. കെമിസ്ട്രി, ഫിസിക്സ്, ബയോള ജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡ് നേടിയ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ ഗ്രേഡ് നേടിയ ഐ.സി.എസ്.ഇ വിദ്യാര്‍ഥിക ള്‍ക്കും അപേക്ഷിക്കാം.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. സം സ്ഥാനതലത്തില്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളെ പരിശീലനത്തിനായി തിരഞ്ഞെടുക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍, പ്ലസ് ടു/വി.എച്ച്.എസ്.ഇ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ്, എംപാനല്‍ ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രസീത് സഹിതം സെപ്റ്റംബര്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും സ്ഥാപനങ്ങളുടെ വിവരങ്ങള്‍ക്കും ജില്ലാ/ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസ ന ഓഫിസുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 0491-2505005.
