73,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്: മന്ത്രി അനൂപ് ജേക്കബ്
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ നല്‍കാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷ കള്‍ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
76,338 അപേക്ഷകളാണു ലഭിച്ചത്.അതില്‍ 1,353 അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ തിരിച്ചുനല്‍കി. 2,011 എണ്ണം നിരസിച്ചു. പുതിയ 73,024 മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും അടുത്ത മാസം മൂന്ന് മുതല്‍ സൗജന്യ റേഷന്‍ നല്കിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു 4,068 കിലോലിറ്റര്‍ മണ്ണെണ്ണ അനുവ ദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നാം തിയതിമുതല്‍ എല്ലാ റേഷന്‍ കടകളിലും മണ്ണെണ്ണ ഉറപ്പുവരു ത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.
റേഷന്‍ വാതില്‍പ്പടി ലോറിക്കാരുമായി കരാര്‍ പുതുക്കല്‍ പരിഗണനയിലുണ്ട്. അവര്‍ക്കു നല്കാ നുള്ള കുടിശിക വൈകാതെ തീര്‍ക്കും. സെപ്റ്റംബറില്‍ പുതിയ ടെണ്ടര്‍ ആലോചിക്കും. വിതര ണത്തിനായി സ്പെഷ്യല്‍ അരി അടുത്തമാസം പത്തിനകം റേഷന്‍ കടകളിലേയ്ക്ക് നല്‍കും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്ദ്ദേ ശം നല്കി. ഉദ്യോഗസ്ഥര്‍ ഇക്കാലത്ത് അവധിയെടുക്കാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തി ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
