മണ്ണാര്‍ക്കാട്: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കന്‍സിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ അധികമായി അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേര്‍ത്തുള്ള വേക്കന്‍സി സ്കൂള്‍/ കോംപിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വാട്ട യിലും സ്പോര്‍ട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്കൂള്‍ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോംപിനേഷനിലേക്കോ കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ സ്കൂള്‍/ കോംപിനേഷന്‍ ട്രാന്സ്ഫര്ലിങ്കിലൂടെ ജൂലൈ 27 ഉച്ചയ്ക്ക് 1 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് 1 പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ക്ക്: https://hscap.kerala.gov.in.
