വായനദിന-മാസാഘോഷത്തിന് സമാപനം
കോട്ടോപ്പാടം:ഡിജിറ്റല്‍ വായനക്കൊപ്പം പുസ്തകവായനയ്ക്കും വിദ്യാര്‍ഥികള്‍ സമയം കണ്ടെ ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദേശീയവായനാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വയനാ ദിന-മാസാഘോഷങ്ങളുടെ സംസ്ഥാന തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡിജിറ്റല്‍ വായന വിജ്ഞാനത്തെ വളര്‍ത്താന്‍ സഹായിക്കും. എന്നാല്‍ പുസ്തക വായന ഭാവനയും അനുഭവപരിസരവും പരിപോഷിപ്പിക്കാന്‍ സഹായിക്കും. അട്ടപ്പാടിയെ സമ്പൂര്‍ണ ഡിജിറ്റല്‍ മേഖലയാക്കാനുള്ള പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പ്രാപ്തമാക്കുന്നതിനുള്ള പദ്ധതിക്ക് ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് അട്ടപ്പാടിയി ല്‍ തുടക്കം കുറിക്കും.ഡിജിറ്റല്‍ യുഗത്തിലും വിദ്യാര്‍ത്ഥികള്‍ പത്രവായന ദിനചര്യയുടെ ഭാഗമാ ക്കണമെന്നും കുട്ടികളില്‍ അറിവും വ്യക്തിത്വവും വളര്‍ത്താന്‍ വായനാ ശീലം ഏറെ ഫലപ്രദമാ കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി.
സാംസ്കാരിക പ്രവര്‍ത്തകരായ ടി.ആര്.തിരുവിഴാംകുന്ന്,സുഷമ ബിന്ദു, അരിയൂര്‍ രാമകൃഷ്ണന്, അനീഷ് മണ്ണാര്‍ക്കാട്,സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.ഗിരീഷ്, രാഷ്ട്രീയ ബാല്‍ പുരസ്കാര്‍ മുഹമ്മദ് സിദാന് എന്നിവരെ ആദരിച്ചു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍.ബാലഗോപാല്‍, സാഹിത്യകാരന് കെ. പി.എസ്. പയ്യനെടം,ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട്, ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി സുല്‍ഫത്ത്, പ്രിന്‍സിപ്പല്‍ എം.പി. സാദിക്ക്, പ്രധാന അധ്യാപകന് കെ.എസ് മനോ ജ്, കെ.ടി അബ്ദുള്ള, കല്ലടി അബൂബക്കര്‍, കെ.ജാഫര്‍, ഇ.വി കോമളംവായനാ മിഷൻ സംസ്ഥാന കോഓർഡിനേറ്റർ ജെ.ബിജുമോൻ,ജില്ലാ കോഓർഡിനേറ്റർ സാജിത ലക്കിടി, കെ.സജ്ല, ഹമീദ് കൊമ്പത്ത്,സി.പി.വിജയൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കടുത്തു.
പി.വി സഹദേവന് രചനയും സംവിധാനവും നിര്‍വഹിച്ച ‘വായിച്ചു വളരുക’ എന്ന നാടകവും അവതരിപ്പിച്ചു.പി.എന്‍.പണിക്കരുടെ അനുസ്മരണാര്‍ത്ഥം വായിച്ചു വളരുക,ചിന്തിച്ച് വിവേകം നേടുക എന്ന സന്ദേശവുമായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും പി.എന്‍.പണിക്കര്‍ വിജ്ഞാന് വികാസ് കേന്ദ്രയുടെയും നേതൃത്വത്തില്‍ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ,ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിവര,പൊതുജന സമ്പര്‍ക്ക വകുപ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ദേശീയ വായന മഹോ ത്സവം സംഘടിപ്പിച്ചു വരുന്നത്.
