പൊതു സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും
മണ്ണാര്‍ക്കാട്:കേരളത്തിലെ നിലവിലുള്ള കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കാനും പ്രൊഫ ഷണലായി പരിപാലിക്കാാന് പുതിയ പദ്ധതിയുമായി കായിക യുവജനകാര്യ വകുപ്പ്. ‘ഓപ്പറേ ഷന് കളരി’ എന്ന പേരില്‍ ആവിഷ്കരിക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയി ലാണ് നടപ്പിലാക്കുക.സ്പോണ്‍സര്‍മാരുടെ സഹായത്തോടെ സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ തുടങ്ങിയ വിവിധ കായിക ആസ്തികള്‍ നവീകരി ക്കാനും ആധുനിക ഉപകരണങ്ങള്‍ ലഭ്യമക്കി പരിപാലനം ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് കായിക വകുപ്പ മന്ത്രി ഒ.ജെ ജെനീഷ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കുന്ന 25 മുതല്‍ 50 കായിക ആസ്തിക ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി, ആറുമാസത്തെ വിലയിരുത്തലിനു ശേഷം പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ സംസ്ഥാനവ്യാപകമാക്കും. കായി ക വകുപ്പ്, സ്പോര്‍ട്സ് കൗണ്‍സിലുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴി ലുള്ള കായിക ആസ്തികളാണ് പദ്ധതിയിലൂടെ നവീകരിക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സി. എസ്.ആര്. ഫണ്ടുകള്‍, വ്യക്തികള്‍, പ്രവാസി മലയാളികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ക്ക് സ്പോണ്‍സര്‍മാരായി പങ്കെടുക്കാം.അറ്റകുറ്റപ്പണി-നവീകരണം, കായിക ആസ്തികള്‍ ദത്തെടു ത്ത് പരിപാലിക്കല്‍, ആധുനിക ഉപകരണങ്ങള്‍ നല്കല്, കായികതാരങ്ങള്‍ക്കുള്ള താമസ-പരി ശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇവര്‍ക്ക് പങ്കാളികളാ കാം.
സ്പോണ്‍സര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ പ്ലാറ്റിനം അസെറ്റ് പാര്‍ട്ണര്‍, ഗോള്‍ഡ് ഫെസിലിറ്റി പാര്‍ട്ണര്‍, സില്‍വര്‍ ബേസിക് അമെന്റീസ് പാര്‍ട്ണര്‍, കമ്മ്യൂണിറ്റി സ്പോര്‍ട്സ് പാര്‍ട്ണര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി അംഗീകാരങ്ങള്‍ നല്‍കും. സ്പോണ്സര്മാര്ക്ക് പരിമിതമായ ബ്രാന്‍ഡിം ഗും നാമകരണ ആനുകൂല്യങ്ങളും മാത്രമേ ലഭിക്കൂവെങ്കിലും, ആസ്തികളുടെ ഉടമസ്ഥതയും ഭരണപരമായ നിയന്ത്രണവും സര്‍ക്കാരിലും സ്പോര്‍ട്സ് കൗണ്‍സിലുകളിലും തന്നെ തുടരും. വനിതാ കായികതാരങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്കുന്ന പദ്ധതി യുടെ ഔദ്യോഗിക പ്രോജക്ട് മാനേജ്മെന്റ് ഏജന്‍സി സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്.
കായിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പദ്ധതി ഏകോപിപ്പിക്കു ന്നത്. പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാന്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക ഡാഷ് ബോര്‍ഡും സജ്ജമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുഉടമസ്ഥത സംരക്ഷിക്കുന്നതിനൊപ്പം കായികതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതിയുടെ അടിസ്ഥാന തത്വം. ഉപയോഗ ശൂന്യമായി കിടക്കുന്ന ആസ്തികള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനും കായികതാരങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
