പാലക്കാട്: ജില്ലയിലെ ഭൂമിതരം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജീവനക്കാരുടെ കുറവോ, മറ്റ് സാങ്കേതിക തടസങ്ങളോ ബാധിക്കാത്ത വിധത്തില്‍ കാലതാമസം കൂടാതെ തരംമാറ്റം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴ ലഭ്യത കുറവായതിനാല്‍ പറമ്പിക്കുളം – ആളിയാര്‍ പദ്ധതിയിലൂടെ കാര്‍ഷിക ആവശ്യങ്ങള്‍ ക്ക് കൂടാതെ കുടിവെള്ളവും ലഭിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് സുമേഷ് അച്യുതന് എം.എല്‍.എ. പറഞ്ഞു.
മലമ്പുഴ, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന പാറ – പൊള്ളാച്ചി റോഡില്‍ ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള ഭാഗം ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിലേക്ക് പ്രമേയമായി നല്‍കുമെന്ന് എം.എല്‍.എ. പറഞ്ഞു.ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡു കളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പി മമ്മിക്കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു. മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കുന്നതിന് ഇറി ഗേഷന്‍, ടൂറിസം വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് എ പ്രഭാകരന് എം.എല്‍.എ. ആവശ്യപ്പെട്ടു.
പറമ്പിക്കുളം മേഖലയില്‍ സോളാര്‍ വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗ ത്തിലാക്കണമെന്നും പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും കെ പ്രേമന് എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് സ്വീക രിച്ച നടപടികള്‍ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഹമ്മദ് മുഹസിന് എം.എല്‍.എ. ആവ ശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും കെ പ്രേംകുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
എ.ഡി.എം. എ.അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എം ശശി എം.എല്‍.എ., ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, ആര്.ഡി.ഒ. കെ.ദേവകി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന് തുടങ്ങിയവര്‍ പങ്കെടുത്തു.
