മണ്ണാര്‍ക്കാട്: നഗരസഭയില്‍ അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്ന ഭരണമാണ് നടക്കുന്നതെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താല്പ്പര്യാധിഷ്ഠിതമായ അജണ്ടകളുമായാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ ഭരണസമിതി 200-ഓളം വീടു കള്‍ക്ക് ഭരണനുമതി നല്‍കിയിരുന്നു. എന്നാല്‍ വീടുകളുടെ നിര്‍മാണത്തിനുള്ള തുക ഇതുവരെ അനുവദിച്ചിട്ടില്ല. ഉണ്ടായിരുന്ന വീടുപൊളിച്ചവര് 10മാസത്തോളമായി വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതെ കഴിയുകയാണ്.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളൊന്നും ഇതുവരെയും നടപ്പാക്കാന്‍ ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
നഗരസഭയില്‍ വിജിലന്‍സ് നിരന്തരം കയറിയിറങ്ങുകയാണ്. ഇതിന്റെയര്‍ഥം അഴിമതി ഭരണം നടക്കുന്നുവെന്നാണ്. സെക്രട്ടറിയും ഭരണസമിതിയും തമ്മില്‍ വലിയ തോതിലുള്ള തര്‍ക്കത്തി ലേക്കാണ് പോയിരിക്കുന്നത്. സെക്രട്ടറിയും ചെയര്‍പേഴ്സണും കൂടിയാലോചിച്ച് കൗണ്‍സിലി ലേക്കുള്ള അജണ്ടകള്‍ തീരുമാനിക്കേണ്ടിടത്ത് ഭരണസമിതിക്ക് ഇഷ്ടമുള്ള അജണ്ടകള്‍ തീരുമാ നിച്ച് മുന്നോട്ട് പോകുകയാണ്. സ്ഥിരം സമിതി അധ്യക്ഷന്‍ വേണ്ടി പ്രത്യേകം കാബിന് എന്നൊരു സംവിധാനം എവിടെയുമില്ലെന്നിരിക്കെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പ്രത്യേകം മുറിയൊരുക്കുന്ന വിഷയമുള്‍പ്പടെ കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതിയുണ്ടായി. താനിപ്പോഴും ചെയര്പേഴ്സണാണെന്നാണ് മുന്‍ ചെയര്‍പേഴ്സന്റെ വിചാരം. പ്രതിപക്ഷം ഉന്ന യിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മുന്‍ചെയര്‍മാന്‍ മറുപടി പറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എഞ്ചിനീയറായ ഭര്‍ത്താവിന്റെ ബിസിനസ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് നഗരസഭാ ചെയര്‍ പേഴ്സണെന്നും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വാര്‍ഡുകളിലേക്ക് വെച്ച ഫണ്ടുകള്‍ മുന്‍ ചെയര്‍ മാന്റെയും ചെയര്‍മാന്റെ ഡ്രൈവറായിരുന്ന ഇപ്പോഴത്തെ കൗണ്‍സിലറുടെ വാര്‍ഡിലേക്കും മാറ്റി വെച്ചത് കൗണ്‍സില്‍ പോലുമറിഞ്ഞിട്ടില്ല.ഇതിനെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് കൗണ്‍സി ലര്‍മാര്‍ സെക്രട്ടറിയേയും കണ്ടിരുന്നു. മണ്ണാര്‍ക്കാട് നഗരസഭയില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാ പിച്ചത് നഗരസഭ അറിഞ്ഞുകൊണ്ട് തന്നെയാണെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപി ച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.മന്‍സൂര്‍, നഗരസഭ പാര്‍ലി മെന്ററി പാര്‍ട്ടി നേതാവ് എസ്.അജയകുമാര്‍, എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരായ സി.പി പുഷ്പാനന്ദ്, അനീസ് ഗസന്‍ഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
