അഗളി:സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാന്‍ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പിലാ ക്കുന്ന ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷന് തണ്ടര്‍ ദൗത്യം അഗളി എക് സൈസ് റെയ്ഞ്ച് പരിധിയില്‍ ശക്തമായി തുടരുന്നു.വെള്ളിയാഴ്ച കള്ളമല കൊല്ലംകടവ് മേഖ ലയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട 12 നീലച്ചടയന്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു.സംഭവത്തില്‍ എക്സൈസ് കേസെടു ത്തു.
പറയന്‍പാറ മലയുടെ മുകളില്‍ ആറുതടങ്ങളില് നട്ടുപരിപാലിച്ച നിലയിലായിരുന്നു മൂന്ന് മാസംപ്രായമുള്ള കഞ്ചാവ് ചെടികളുണ്ടായിരുന്നത്. സാധാരണ ഈ വിഭാഗത്തിലെ ഒരു ചെടി യില്‍ നിന്നും ഒന്ന് മുതല്‍ രണ്ട് വരെ കിലോഗ്രാം കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്ന് എക്സൈ സ് അധികൃതര്‍ അറിയിച്ചു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇഹ്ലാസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി യത്. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ഇ.പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഭോജന്, രങ്കന്, രജീഷ് ഉണ്ണികൃഷ്ണന്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഷബ്ന ഉമ്മര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി വനപ്രദേശങ്ങളിലുള്പ്പെടെ ശക്തമായ പരിശോധനകളാണ് എക്സൈസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വാറ്റുകേന്ദ്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കഞ്ചാവെത്തി ച്ചുനല്കുന്നവരെയും ഇതിനകം പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
