മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ സ്ത്രീസൗഹൃദവും സുരക്ഷിത വുമാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് ‘ഗ്രീന്‍ മാര്‍ഷല്‍സ്’ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ട ത്തില്‍ ഫോര്‍ട്ട് കൊച്ചി, മൂന്നാര്‍, കോവളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കു ന്നത്.കേരളത്തില്‍ ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും ശുചിത്വത്തിനും വേണ്ടി സ്ത്രീക ളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഒരു ആശയമാണ് ‘ഗ്രീന്‍ മാര്‍ഷല്‍’ പദ്ധതി.
അന്താരാഷ്ട്ര പൈതൃക വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ മാലിന്യ പ്രശ്നങ്ങ ള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും പൊതുസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനുമായാണ് പ്രധാനമായും ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വവും പരിസ്ഥി തി സംരക്ഷണവും ഉറപ്പാക്കുക,സന്ദര്‍ശകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും സഹായവും നല്‍കുക,സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പിന്തുണ നല്‍കുക, മാലി ന്യ നിര്‍മാര്‍ജനവും പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണവും നിരീക്ഷിക്കുക,ടൂറിസം കേന്ദ്രങ്ങളിലെ പൊതുസൗകര്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് ഗ്രീന്‍ മാര്‍ഷല്‍ സിന്റെ പ്രധാന ചുമതലകള്‍.
പദ്ധതിയുടെ ഭാഗമായി വനിതാ ഗൈഡുകളെയും വനിതാ ഡ്രൈവര്‍മാരെയും നിയമിക്കും. ഗ്രീന്‍ മാര്ഷല്സായി തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക് വിനോദസഞ്ചാര വകുപ്പ് പ്രത്യേക പരിശീ ലനം നല്‍കും. സ്ത്രീകള്‍ നേതൃത്വം നല്കുന്ന ടൂറിസം സംരംഭങ്ങള്‍, വനിതാ ഹോംസ്റ്റേകള്‍, ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ എന്നിവയും ഈ പദ്ധതിയിലൂടെ കൂടുതല്‍ ശക്തിപ്പെടു ത്തും. സ്ത്രീസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 20 ടൂറിസം കേന്ദ്ര ങ്ങളില്‍ ജെന്‍ഡര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവ ശ്യമായ അടിസ്ഥാന സൗകര്യ വികസനവും സുരക്ഷാ സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടു ത്തും.ഈ പദ്ധതിയിലൂടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ സുരക്ഷിതവും ശുചിത്വ മുള്ളതും സ്ത്രീസൗഹൃദവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
