തിരുവനന്തപുരം:ജനജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിയുന്ന വിധത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും സേവനങ്ങള്‍ നല്‍കാനുള്ള സാധ്യതകള്‍ ആത്മാര്‍ത്ഥമായി വിനിയോഗിക്ക ണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജനങ്ങളുടെ പ്രശ്നങ്ങ ള്‍ക്ക് അവരോട് ചേര്‍ന്ന് നിന്ന് പരിഹാരം കണ്ടെത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വരാജ് ഭവനിലെ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പുതല റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സെക്ഷനുകളുടെയും മിഷനുകളുടെയും ഏജന്‍സി കളുടെയും പ്രവര്‍ത്തന പുരോഗതി, 2026-27 വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണം, ധനവിനി യോഗം, സേവന വിതരണ കാര്യക്ഷമത, മാലിന്യ സംസ്കരണം, നഗരാസൂത്രണം, സ്ഥിതിവിവ രാധിഷ്ഠിത ആസൂത്രണം, സിവില്‍ രജിസ്ട്രേഷന്, വിജിലന്‍സ് സംവിധാനങ്ങള്‍ എന്നിവ യോഗ ത്തില്‍ വിശദമായി അവലോകനം ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഘടനയും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനവും യോഗം വിലയിരുത്തി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം വര്‍ധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മാലിന്യ സംസ്കരണ പദ്ധതികളുടെ വിജയത്തി ന് സാങ്കേതിക മികവ് നിര്‍ണായകമാണെന്നും അതിനാല്‍ പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും ഗുണനിലവാരത്തിനും സാങ്കേതിക മികവിനും പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മാറിവരുന്ന ഭരണരീതികള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായ അവബോധവും ശേഷി വികസനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍,സ്പെഷ്യല്‍ സെക്രട്ടറി ഷാനവാസ്, ഡയറക്ടര്‍ (റൂറല്‍) അപൂര്‍വ ത്രിപാഠി, പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍, ചീഫ് ഓഫീസര്‍ (പി. ആര്.) വിവിധ മിഷനുകളുടെയും ഏജന്‍സികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
