‘ഓണം ഖാദി മേള 2026’ ന് ജില്ലാതലത്തില്‍ തുടക്കം
പാലക്കാട്: ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ വൈവിധ്യ മാര്‍ന്ന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ.എ തുളസി. ‘ഓണം ഖാദി മേള 2026’ ജില്ലാ തല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയില്‍ ഖാദി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നിരവധി കുടുംബങ്ങളുടെ വരുമാന മാര്‍ഗമെന്ന നിലയില്‍ ഈ വ്യവസായ ത്തിന് ഇപ്പോഴുള്ള ക്ഷീണാവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം പ്രോത്സാ ഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ രമേഷ് പിഷാരടി എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡ ന്റ് എന്‍.സരിത സമ്മാനകൂപ്പണ്‍ വിതരണവും ആദ്യവില്പനയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി എല്‍ദോ,കൗണ്‍സിലര്‍ കെ പ്രദീപ,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ടി.എസ് സതി കുമാര്‍, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പി.വി അഷിത,ഹാന്റക്സ് സൂപ്രണ്ട് എസ്.രജനി, ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്.സജി, കെ.എസ് കൃഷ്ണ നുണ്ണി, ഷിബി ആന്റണി, പി.ഉദയകുമാരി, എ.രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
