എടത്തനാട്ടുകര: എടത്തനാട്ടുകര പീസ് പബ്ലിക് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ പാര്‍ല മെന്റ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചടങ്ങ് എസ്.എം.ഇ.സി. സെന്റര്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇദ്രീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ആര്.ആര്.ടി. ഡെപ്യു ട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.മോഹനകൃഷ്ണന് വിദ്യാര്‍ഥികളുടെ പരേഡില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.എസ്.എം.ഇ.സി. സെന്റര്‍ സെക്രട്ടറി പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ അധ്യ ക്ഷനായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.മുനീര്‍ മുഖ്യപ്രഭാഷണം നടത്തി.സി. ആഷിഖ് സ്വലാഹി സംസാരിച്ചു.
