പാലക്കാട്: അന്തരാഷ്ട്ര യുവജനദിനാചരണത്തിന് മുന്നോടിയായി ജുലൈ 30-ന് ജില്ലാതലത്തില്‍ റെഡ് റണ്‍ ദീര്‍ഘദൂര (അഞ്ച് കിലോമീറ്റര്‍) ഓട്ടമത്സരം സംഘടിപ്പിക്കും. കേരള എയ്ഡ്സ് കണ് ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), റെഡ് റിബണ്‍ ക്ലബ്, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 17-നും 20-നും ഇടയില്‍ പ്രായമുള്ള വിദ്യാര് ഥികള്‍ക്ക് ആണ്-പെണ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. ഇരുവിഭാഗങ്ങ ളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ വിജയികള്‍ക്ക് സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ടാകും.
ജൂലൈ 30-ന് രാവിലെ ഏഴിന് ഗവ.മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലാണ് മത്സരം. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ജൂലൈ 28 ന് വൈകിട്ട് അഞ്ചിന് മുന്‍പ് https://docs.google.com/forms/d/ e/1FAIp QLSc_q545EfNAkBnMmCHRgvbn-gui0-N0TamN-sVQ4NgRNvuspg/viewform?usp=header ല്‍ രജിസ്റ്റര്‍ ചെയ്യണം. കോളജ് ഐ.ഡി/കോളജ് അധികൃതര്‍ നല്കുന്ന സാക്ഷ്യപത്രം, പ്രായംതെളിയിക്കുന്ന രേഖ എന്നിവ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും സംഘാട കര് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:: 9446396166, 9946211528.
