ചെര്‍പ്പുളശ്ശേരി: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസ കുടി ശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള റെയില്‍വേ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കുക,മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും വിധം സമഗ്രമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡ ലങ്ങളിലും സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും ഓഗസ്റ്റ് 19ന് തിരുവനന്ത \പുരത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ കണ്വെന്ഷന് വിജയിപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാറയില്‍ മുഹമ്മദലി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്,ട്രഷറര്‍ ഇ.എ സുലൈമാന്‍, ഭാരവാഹികളായ പി.എം മുഹമ്മദുണ്ണി, കെ.അബ്ദുസ്സലാം, പി.അക്ബറലി, കെ.ടി അബ്ദുല്‍ ജലീല്‍, കുന്നത്ത് അബദുറഹ്മാന്‍, പി.ഉണ്ണീന്‍കുട്ടി, അബ്ദുല്‍ റഷീദ് ചതുരാല, എം.അബ്ദു ഫാറൂഖി, എം. അബ്ദുല്‍ അസീസ്, സി.സൈദ് മുഹമ്മദ്, ഉമ്മര്‍ പാങ്ങയില്‍ സംസാരിച്ചു.
