എം.എഡ്. പ്രവേശനം 2026
പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ എം.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനില്‍ക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് വിവരം സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. പരാതികൾ ജൂലൈ 24-ന് വൈകീട്ട് 04.00 മണി വരെ meducation@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാം. അന്തിമ റാങ്ക് പട്ടിക ജൂലൈ 25-ന് പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശനം ആഗ്രഹിക്കുന്നവർ സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമായ റാങ്ക് പരിശോധിച്ച് ജൂലൈ 27 മുതൽ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം. ആദ്യമായി പ്രവേശനം ലഭിക്കുന്നവർ ആഗസ്റ്റ് 07-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ – 155 രൂപ. മറ്റുള്ളവർ – 610 രൂപ. പ്രവേശനത്തിന് കോളേജ് നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിക്കണം. എം.എഡ്. പ്രവേശനം 2026 ലേറ്റ് രജിസ്ട്രേഷന് സൗകര്യം ജൂലൈ 30 മുതല്‍ വീണ്ടും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600, 2407017.
ഡോ. ജോൺ മത്തായി സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ ഹിന്ദി – 01, ഇംഗ്ലീഷ് – 01, മലയാളം – 01, അറബിക്ക് – 01 വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദിവസവേതനടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്ന തീയതി, സമയം, വിഷയം എന്നിവ ക്രമത്തിൽ. ജൂലൈ 27 – രാവിലെ 10.00 മണി – ഇംഗ്ലീഷ്, ഉച്ചക്ക് 02.00 മണി – അറബിക്, ജൂലൈ 28 – രാവിലെ 10.00 മണി – മലയാളം, ഉച്ചക്ക് 02.00 മണി – ഹിന്ദി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അരണാട്ടുകര ബി.എഡ്. സെന്ററിൽ സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകര ബി.എഡ്. സെന്ററിൽ മാത്തമാറ്റിക്സ്, കൊമേഴ്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിലായി പി.ഡബ്ല്യൂ.ഡി. / പി.എച്ച്. – 01, ധീവര – 01, എൽ.സി. – 01, കുശവ / കുമ്പിടി – 01 എന്നീ സംവരണ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സർവകലാശാലാ ക്യാപ് രജിസ്ട്രേഷനുള്ളവർ ജൂലൈ 24-ന് ( വെള്ളി ) രാവിലെ 11.00 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 0487 2382977, 7356876264.
എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി എൻ.ആർ.ഐ. ക്വാട്ട – പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എം.എസ് സി. ഫുഡ് സയൻ സ് ആന്റ് ടെക്നോളജി പ്രോഗ്രാമിന് 04 എൻ.ആർ.ഐ. ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത : ഈ സർവകലാശാലയിൽനിന്നുള്ളതോ തത്തുല്യമായതോ ആയതും കുറഞ്ഞത് 50 ശതമാനം മാർക്കോടെയുമുള്ള ബി.എസ് സി. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് സേഫ്റ്റി മാനേജ്മെന്റ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി മാനേജ്മെന്റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂലൈ 29-ന് വൈകീട്ട് 05.00 മണിക്ക് മുൻപായി dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോട്ട് , വിസ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407345, 8089841996.
വലപ്പാട് സെന്ററിൽ ബി.എഡ്. സംവരണ സീറ്റൊഴിവ്
തൃശ്ശൂർ വലപ്പാടുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇംഗ്ലീഷ് വിഭാഗത്തിൽ എസ്.ടി. – 01, ഒ.ബി.എക്സ്. – 01, ഡിഫൻസ് – 01, ഇ.ഡബ്ല്യൂ.എസ് – 01. ഫിസിക്കൽ സയൻസ് വിഭാഗത്തിൽ എസ്.സി. – 01, ധീവര – 01, ഇ.ഡബ്ല്യൂ.എസ് – 01. സംസ്കൃത വിഭാഗത്തിൽ പി.എച്ച്. – 01 എന്നീ സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായ ക്യാപ് രജിസ്ട്രേഷനുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 27-ന് ( തിങ്കൾ ) രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 9495026862, 9846520251.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡോഗ് ട്രെയിനിങ് പരീക്ഷാ രജിസ്ട്രേഷൻ
സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിലെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ “പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് 2025 – 26 (ബാച്ച് – 2) ജൂലൈ 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ജൂലൈ 24, 25 തീയതികളിൽ ലഭ്യമാകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.പി.എഡ്. (2025 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 03 വരെ അപേക്ഷിക്കാം
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (CCSS 2011 – 2013 പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2023 പ്രവേ ശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 210 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 29 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ( NON CSS – 2023, 2025 പ്രവേശനം ) ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് 31 വരെ അപേക്ഷിക്കാം.
