മണ്ണാര്‍ക്കാട്: ഇന്ത്യ-യു.എസ്. കരാര്‍ ബഹിഷ്കരിക്കുക, കര്‍ഷകരെയും കൃഷിയെയും രക്ഷിക്കു ക, ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. ട്രമ്പിന്റെയും മോദിയുടേയും കോല വും കത്തിച്ചു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ കമ്മിറ്റി അംഗം കെ.കെ രാജന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ്.ആര് ഹബീബുള്ള അധ്യക്ഷനായി. പി.മുസ്തഫ, എം.ജിനേഷ്കുമാര്‍, പി.ജി വത്സന്, എ.കുമാരന്, എം.സുനിത എന്നിവര്‍ സംസാരിച്ചു.
