മണ്ണാര്‍ക്കാട്: കേരള റിട്ടയേര്‍ഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നട ത്തിയ സംഘടനാ സ്ഥാപകദിനാഘോഷവും ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.ജെ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ണാര്‍ക്കാട് രാജീ വ് ഭവനില്‍ നടന്ന ചടങ്ങില്‍ കെ.ആര്.ടി.സി. ജില്ലാ പ്രസിഡന്റ് ജി.അജിത്കുമാര്‍ അധ്യക്ഷനായി. നിര്‍ധന ദമ്പതികള്‍ക്ക് വീടുനിര്‍മാണത്തിന് സ്ഥലം നല്കാന് സന്നദ്ധനായ സംഘടന സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ.ജി ബാബുവിനെ ചടങ്ങില്‍ ആദരിച്ചു. ഹരിപ്രഭ ടീച്ചര്‍, പി.കെ അബ്ബാസ്, വിജയരാഘവന്, എം.എസ് നസീര്‍ ഹുസൈന്, ജെയിംസ് തോമസ്, കെ.ശശി, പി.അച്യു താനന്ദന്, കെ.മുഹമ്മദ് നാസര്‍, വി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
