മണ്ണാര്‍ക്കാട്:ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്. എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്ട് നൈറ്റ് മാര്‍ച്ച് നടത്തി.ഭരണഘടനാപര മായ അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും വിദ്യാര്‍ഥി പ്രതിഷേധ ങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എം.ടി ഹക്കീം അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കൈതച്ചിറ, ജില്ലാ ഭാരവാഹിക ഫാസില്‍ മുണ്ടപോക്ക്, ഷെഹീന്‍ നമ്പിയം പടി, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സഫ്വാന് ആനമൂളി, മണ്ഡലംഭാരവാഹി മുസ്തഫ എടത്ത നാട്ടുകര എന്നിവര്‍ സംസാരിച്ചു.മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് യൂണിയന് പ്രതിനിധിക ള്‍, വിവിധ മണ്ഡലം-ക്യാംപസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
