മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കുളപ്പാടത്ത് വയോധികയെ തള്ളിയിട്ട് സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. പയ്യനെടം അലയില്‍ വീട്ടില്‍ ഷറഫുദ്ദീന് (33) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുളപ്പാടം സ്വദേശിനിയായ സരോജിനി (72) അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇവരുടെ കഴുത്തിലു ണ്ടായിരുന്ന മാലയാണ് പ്രതി കവര്‍ന്നത്. സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ നൂറോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തുടര്‍ന്ന് ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണമാല പൊലിസ് കണ്ടെത്തിയിട്ടുണ്ട്.മണ്ണാര്‍ക്കാട് സി.ഐ. എസ്. അഷ്റഫ്, എസ്.ഐ. വി. വിവേക്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ റംഷീദ്, റഷീദ് എന്നിവര അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. അറിയിച്ചു.
