തെങ്കര: ഡല്‍ഹിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി ഉള്‍പ്പടെ യുള്ള കോണ്‍ഗ്രസ് നോതാക്കള്ക്കെതിരെയുണ്ടായ പൊലിസ് നടപടിയില്‍ കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യോഗം ഡി.സി.സി. സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാട നം ചെയ്തു. മണ്ഡലം പ്രസിഡന്റ് വട്ടോടി വേണുഗോപാല്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. മറ്റുനേതാക്കളായ സി.പി മുഹമ്മദാ ലി, ഹാരിസ് തത്തേങ്ങലം, എം.ദിനേശന്, റഷീദ് കപ്പൂരന്‍, ഉമ്മര്‍ തൈക്കാടന്‍, അല്ലാബക്സ്, സുരേഷ് കുണ്ടില്‍, ഓമനക്കുട്ടന്, കെ.ജെ ബാബു, ശശി, എം.സി ജോയ്, കെ.എസ് കുട്ടന് തുടങ്ങി യവര്‍ സംസാരിച്ചു.
