മണ്ണാര്‍ക്കാട്: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകള്‍ നല്‍കുമെന്ന ഉറപ്പാണ് ഇത് വഴി സര്‍ക്കാര്‍ പാലിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ ഓ ഫിസ് അറിയിച്ചു.പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസര്‍ഗോഡ് (10 ) എന്നിങ്ങനെ യാണ് താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ചത്.
ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രി മണ്ഡലമായ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ ഏഴ് അധിക ബാച്ചുകളാണ് ലഭിച്ചിട്ടുള്ളത്.
ജി.എച്ച്.എസ്.എസ് അലനല്ലൂര്‍ (കൊമേഴ്സ് ), ജി.ഒ. എച്ച്.എസ്.എസ് എടത്തനാട്ടുകര (സയന്‍സ്), ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ (സയന്‍സ്), കല്ലടി എച്ച്.എസ്.എസ്. കുമരംപുത്തൂര്‍ (കൊമേഴ്സ്, സയന്‍സ് ), എം.ഇ.എസ്.എച്ച്. എസ്.എസ് മണ്ണാര്‍ക്കാട് (സയന്‍സ്) കെ.എച്ച്. എസ്.എസ് കോട്ടോ പ്പാടം(കൊമേഴ്സ്)എന്നീ സ്കൂളുകളിലേക്കാണ് അധിക ബാച്ച് അനുവദിച്ചത്. ഇതിലൂടെ മണ്ഡല ത്തിലെ സ്കൂളുകളില്‍ 420 വിദ്യാര്‍ഥികള്‍ക്ക് അധികമായി പ്ലസ് വണ്‍ പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് അറിയിച്ചു.
