എടത്തനാട്ടുകര: വിദ്യാര്‍ഥികളില്‍ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി. എന്നിവയില്‍ അഭിരുചി വളര്‍ത്തി പ്രാവീണ്യം ഉള്ളവരാക്കുക എന്ന ലക്ഷ്യ ത്തോടെ സ്കൂളിലെ വിവിധ ക്ലബുകള്‍ക്ക് കീഴില്‍ സംഘടിപ്പിച്ച ശാസ്ത്രോത്സവം ശ്രദ്ധേയ മായി. യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം വിദ്യാ ര്‍ഥികള്‍ മേളകളില്‍ പങ്കെടുത്തു.മേളകളില്‍ നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും ഒരുക്കി.ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട് അധ്യക്ഷനായി.പ്രധാനാധ്യാപകന് കെ.എ. അബ്ദു മനാഫ്, സീനിയര്‍ അസിസ്റ്റന്റ് പി ഹംസക്കുട്ടി, പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ പി. ബള്‍ക്കീസ് ഇബ്രാഹിം, സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.വിവിധ ക്ലബ് കണ്‍വീനര്‍മാരായ എ.സുനിത, വി. വിനീത, പി.ജെ. സൗദാബി, എ സ്വാലിഹ, അധ്യാപകരായ പി. മുംതാസ്, പി. അബ്ദുസ്സലാം, വി.പി നൗഷിദ, ഡോ. അശ്വതി ഗോപിനാഥ്, റീന എന്നിവര്‍ നേതൃത്വം നല്കി.
