പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ വിവിധ ഇന്റഗ്രേറ്റഡ് എം.എ. / എം.എസ് സി. (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2025 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ഏഴാം സെമസ്റ്റർ ബി.ടെക്. (2022 പ്രവേശനം) ഏപ്രിൽ 2026, (2021 പ്രവേശനം) നവംബർ 2025, (2020 പ്രവേശനം) ഏപ്രിൽ 2025, (2019 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 31 വരെയും 210 രൂപ പിഴയോടെ ആഗസ്റ്റ് 05 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 24 മുതൽ ലഭ്യമാകും.
പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ 2026 – 27 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരിൽ താത്പര്യമുള്ളവർ വിശദമായ ബയോ – ഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂലൈ 27-ന് വൈകീട്ട് 05.00 മണിക്ക് മുൻപായി polhod@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലൽ അയക്കേണ്ടതാണ്. അഭിമുഖതീയതി പിന്നീടറിയിക്കും. ഫോൺ : 0494 2407388.
സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഗസ്റ്റ് അധ്യാപക നിയമനം
കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2026 – 27 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുളും അപേക്ഷയും സഹിതം ജൂലൈ 30-ന് രാവിലെ 10.00 മണിക്ക് കുറ്റിപ്പുറം സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2607224, 9567697272.
എം.എസ്.ഡബ്ല്യൂ. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻബത്തേരി പൂമലയിലുള്ള എം.എസ്.ഡബ്ല്യൂ. സെന്ററിൽ ഒഴിവുള്ള ഓപ്പൺ മെറിറ്റ് / സംവരണ സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 25-ന് വൈകീട്ട് 05.00 വരെ സർവകലാശാലാ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496344886.
വലപ്പാട് സെന്ററിൽ ബി.എഡ്. സംവരണ സീറ്റൊഴിവ്
തൃശ്ശൂർ വലപ്പാടുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇംഗ്ലീഷ് വിഭാഗത്തിൽ എസ്.സി. – 01, ഒ.ബി.എച്ച്. – 01, ഡിഫൻസ് – 01, ഇ.ഡബ്ല്യൂ.എസ് – 01. ഫിസിക്കൽ സയൻസ് വിഭാഗത്തിൽ എസ്.സി. – 01, ധീവര – 01, ഇ.ഡബ്ല്യൂ.എസ് – 01. സംസ്കൃത വിഭാഗത്തിൽ പി.എച്ച്. – 01 എന്നീ സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായ ക്യാപ് രജിസ്ട്രേഷനുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 27-ന് ( തിങ്കൾ ) രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 9495026862, 9846520251.
പൂമല ബി.എഡ്. സെന്ററിൽ സംവരണ സീറ്റൊഴിവ്
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലായി വിവിധ സംവരണ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സർവകലാശാലാ ക്യാപ് – ഐ.ഡി. ഉള്ളവർ ബന്ധപ്പെടുക. ഫോൺ : 9037030586.
ദ്വിദിന തൊഴിൽ മേള
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പ് ഇ.വൈ. ഗ്ലോബൽ ഡെലിവറി സർവീസസും മെന ബിസിനസ്സ് കൺസൾട്ടിങ്ങുമായി സഹകരിച്ച് ദ്വിദിന തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 03, 04 തീയതികളിലായി നടക്കുന്ന തൊഴിൽമേളയിൽ സർവകലാശാലക്ക് പുറത്തുനിന്നുള്ള തൊഴിലന്വേഷകർക്കും പങ്കെടുക്കാം. ജൂലൈ 25 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്ക് – https://form.svhrt.com/6a58ec599ebb1177d6d40ebb . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9656056297, 9847766494.
ഇ.എം.എം.ആർ.സി. ശില്പശാല
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ (ഇ.എം.എം. ആർ.സി.) കേന്ദ്ര സർക്കാർ വികസിപ്പിച്ച സ്വയം പോർട്ടലിലെ മൂക് ഓൺലൈൻ കോഴ്സുകളുടെ എൻറോൾമെന്റ്, ക്രെഡിറ്റ് ട്രാൻസ്ഫർ എന്നിവ ചർച്ച ചെയ്യുന്നതിനും സംശയ നിവാരണത്തിനു മായി കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ സ്വയം / ഐ.ക്യു.എ.സി. കോ – ഓർഡിനേറ്റർമാർക്ക് ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 24-ന് ( വെള്ളി ) രാവിലെ 10.30-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൺസോർഷ്യം ഫോർ എജ്യുക്കേഷണൽ കമ്മ്യൂണിക്കേ ഷൻ ( സി.ഇ.സി ) ഡയറക്ടർ ഡോ. പരിക്ഷത്ത് സിങ്ങ് മൻഹാസ് മുഖ്യ പ്രഭാഷണം നടത്തും. രജി സ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ അധ്യക്ഷനാകും. പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ, ഐ.ക്യു.എ.സി. കോ – ഓർഡിനേറ്റർ ഡോ. അബ്രഹാം ജോസഫ്, സിൻഡിക്കേറ്റംഗം ഡോ. ടി.എം. വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും.
