അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും അലനല്ലൂരിലെ സജീവ പൊതുപ്രവര്‍ത്തകനുമായിരുന്ന ഉസ്മാന് പാലക്കാഴിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചിച്ചു. പാലക്കാഴി മദ്റസയില്‍ നടന്ന അനുശോചന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലന്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി പി.അഹമ്മദ് അഷ്റഫ്, റഷീദ് ആലായന്‍, അസീസ് ഭീമനാട്, കെ.എ സുദര്ശനകുമാര്, കെ.ഹബീബുള്ള അന്‍സാരി, യൂസുഫ് പാക്കത്ത്, വി.അബ്ദുല്‍ സലീം, ഗിരീഷ് ഗുപ്ത, നിയാസ് കൊങ്ങത്ത്, പി. അഹമ്മദ് സുബൈര്‍, ഉസ്മാന് കൂരിക്കാടന്, അനിത വിത്തനോട്ടില്‍, കെ.ഹംസ, കെ.ടി.നാണി, മുഹമ്മദ് കുലിക്കി ലിയാട്, നസീഫ് പാലക്കാഴി, എന്‍.ഉമ്മര്‍ കത്താബ്, പി.മണികണ്ഠ രാജീവ്, കളഭം രാധാകൃഷ്ണന്, ടി.കെ ഷംസുദ്ദീന്, നാസര്‍ ചീനന്, എസ്.കെ ശശിപാല്‍, കെ.ഹമീദ്, ഹമീദ് ചെറുതല, പി.സി റഫീക്ക്, കെ.ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
