എടത്തനാട്ടുകര: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തടിയംപറ മ്പ് എസ്.എം.ഇ.സി. സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്കൂളില്‍ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികളുടെ മാനസികവും ബൗദ്ധികവുമാ യ ഉല്ലാസത്തിനായുള്ള വിവിധമത്സരങ്ങളുമുണ്ടായി. എസ്.എം.എ. കോളജ് വൈസ് പ്രിന്‍സിപ്പല്‍ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. അല്‍മനാര്‍ പ്രധാന അധ്യാപിക കെ.ഫാത്തിമ ചാന്ദ്രദിനത്തിന്റെ ചരിത്രത്തേയും പ്രധാന്യത്തെയും കുറിച്ച് സംസാരിച്ചു. ചാന്ദ്രയാത്രികരെ പരിചയപ്പെടുത്തല്‍, ക്വിസ്, കളറിങ് മത്സരം, റോക്കറ്റ് നിര്‍മാണം എന്നിവയും നടന്നു.സ്കൂളിലെ അധ്യാപകര്‍ നേതൃ ത്വം നല്കി.
