എടത്തനാട്ടുകര: എടത്തനാട്ടുകര കോട്ടപ്പള്ള കലാസമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും സി.എം. കിഡ്സ്, എന്‍.എം.എം. എസ്. സ്കോളര്‍ഷിപ് ജേതാക്കളെയും അനുമോദിച്ചു.കലാസമിതി ഹാളില്‍ നടന്ന അനുമോദന സദസ്സ് ഗ്രാമപഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ട റി സി.ടി രവീന്ദ്രന് അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി മുരളീധരന്, എന്‍.അലിഅക്ബര്‍, സവിത എസ്.കെ. നായര്‍, ടി.പി. നസീം കിളയപ്പാടം, ലൈബ്രേ റിയന്‍ കാര്‍ത്തിക പ്രമോദ്, വിദ്യാര്‍ഥികളായ ടി.ദേവപ്രിയ, ഷഹന ഷെറിന്, പി. ജ്യോതിക, വി.ബിഷാര്‍, വി.എ അമല്‍ എന്നിവര്‍ സംസാരിച്ചു.
