മണ്ണാര്‍ക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ സമയത്തും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.26 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി,ഹയര്‍ സെക്കണ്ടറി പരീക്ഷ കള്‍ക്ക് മുന്നോടിയായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പൂര്‍ണമായും അണുവിമുക്തമാക്കി.
ഹൈസ്‌കൂള്‍,എച്ച്.എസ്.എസ് വിഭാഗങ്ങളിലെ 52 ക്ലാസ് മുറികളും ഫര്‍ണിച്ചറുകളും സ്‌കൂള്‍ പരിസരവുമാണ് മുപ്പതംഗ വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ശുചീകരിച്ചത്. സാമൂഹിക അകലവും സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
കൂട്ടായ്മ പ്രസിഡണ്ട് ലത്തീഫ് രായിന്‍മരക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്, ഗോപി പാറക്കോട്ടില്‍, സാജിദ് കോടിയില്‍, രാമ ചന്ദ്രന്‍,അബ്ബാസ്,കാദര്‍ തോട്ടാശ്ശേരി, റഷീദ്,സി. പി.സഫീര്‍, സുകു,നാസര്‍,രാധാകൃഷ്ണന്‍,ഷാഹുല്‍,ഫാസില്‍,സലാം,ഉമേഷ്, ഷനൂബ്,ഫൈസല്‍,സമാന്‍,നിയാസ്, ഇര്‍ഫാന്‍,സിനാജ്, അസ്ലം, ശിഹാബ്, ഷൈജു നേതൃത്വം നല്‍കി.
കുടിവെള്ള വിതരണം,ഭക്ഷ്യ കിറ്റ് വിതരണം, വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍,രക്തദാനം,ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങി പ്രദേശത്തിന്റെ ഉന്നമനത്തിനായി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,പ്രധാനാധ്യാപിക എ.രമണി, പ്രിന്‍സിപ്പാള്‍ പി.ജയശ്രീ എന്നിവര്‍ അഭിനന്ദിച്ചു.