മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികന് മരിച്ചു. മണ്ണാര്‍ക്കാട് ലോട്ടറി വില്പന നടത്തുന്ന വേലായുധന് (67) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മാസപ്പറമ്പ് ഭാഗത്ത് കുളിക്കാനിറങ്ങിയ ഇയാള്‍ ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം നാട്ടുകാരും അഗ്നിരക്ഷാസേനയും സിവില്‍ഡിഫന്‍സ്, ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. തുടര്‍ന്ന് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.