അലനല്ലൂര്‍: സി.പി.എം. സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അലനല്ലൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന അനുസ്മര ണ സമ്മേളനം പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.എ സുദര്ശനകുമാര് അനുസ്മരണപ്രഭാഷണം നടത്തി. ലോക്കല്‍ കമ്മിറ്റി അംഗം പി.അബ്ദുല്‍ കരീം അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി വി.അബ്ദുല്‍ സലീം, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടോമി തോമസ്, സുരേഷ്കുമാര്‍, ബ്രാഞ്ച് സെക്രട്ടറി ഷെരീഫ്, ഷൗക്കത്തലി. എ.രാമകൃഷ്ണന് മാസ്റ്റര്‍, മന്‍സൂര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
