കാരാകുര്‍ശ്ശി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. പള്ളിക്കുറുപ്പ് പുലാക്കല്‍ ഷെഫീഖ്-ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. രാത്രിയില്‍ പാല്കൊടുത്ത് കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച ആണ്‍കുട്ടി.