മണ്ണാര്‍ക്കാട്: രാജ്യത്തെ മത്സര പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓര്ഗനൈസേഷന് പാല ക്കാട് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.മത്സര പരീക്ഷ കളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുതാര്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ നിഷാദ് സലഫി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ സലഫി അധ്യക്ഷനായി. ലഹരിക്കെതിരെ ഓപ്പറേഷന് തൂഫാന് എന്ന കാംപെയിനില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി തൂഫാന് കാറ്റലൈസര്‍ സിഗ്നേചര്‍ കാംപെ യിന് ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു, വിവിധ സെക്ഷനു കളില്‍ വിസ്ടാം ഇസ്ലാമിക് ഓര്‍ഗനൈ സേഷന് ജില്ലാ പ്രസിഡന്റ് ഹംസ കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, ഫിറോസ് സ്വലാഹി, മുസ്തഫ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, നൂറുദ്ദീന്‍ മദീനി, അസീസ് സ്വാലാഹി, മൂസ സ്വലാഹി, മഹറൂഫ്,സുധീര്‍, ഹാരിഫ്, ഫുആദ്, സലീം, അബ്ദുല്‍ വഹാബ്, സനാബുല്ലാഹ് സംബന്ധിച്ചു.
