തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷ നിവാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച തിരുവ നന്തപുരത്ത് യോഗം ചേരും. ജഗതി ജവഹര്‍ സഹകരണ ഭവനില്‍ രാവിലെ 11-ന് നടക്കുന്ന യോഗം വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകു പ്പുമന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ മാര്‍, കോര്പ്പറേഷന് മേയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തേണ്ട പതിനഞ്ച് വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുന്നത്.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട വിഷന്‍ 2031 ദീര്‍ഘകാല കര്‍മ്മ പദ്ധതികളുടെയും 100 ദിന കര്‍മ്മപദ്ധതിയുടെയും അവതരണവുണ്ടാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തേണ്ട പതിനഞ്ച് വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുന്നത്. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട വിഷന്‍ 2031 ദീര്‍ഘകാല കര്‍മ്മപദ്ധതികളുടെയും 100 ദിന കര്‍മ്മപദ്ധതിയുടെയും അവതരണ വുമുണ്ടാകും. വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള പ്രവര്‍ത്തന ഏകോ പനം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍, കാട്ടുപന്നി നിര്‍മ്മാര്‍ജ്ജന ഡ്രൈവ്, ജനവാസമേഖലകളില്‍ കാട്ടുപന്നി, നാടന്‍ കുരങ്ങ് മുതലായ വന്യജീവി കളുടെ സാന്നിദ്ധ്യവും സാന്ദ്രതയും വിലയിരുത്തല്‍, ജീവനും ജീവനോപാധിയും നഷ്ടപ്പെടുന്നവ ര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നഷ്ടപരിഹാര അദാലത്തുകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം, പ്രദേശവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, റാപിഡ് റെസ്പോണ്‍സ് ടീമുകളുടെ ശാക്തീകരണം, മുന്‍ഗണനാ ക്രമത്തില്‍ വിസ്ത ക്ലിയറന്‍സ് നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, ബദല്‍വരുമാന മാര്‍ഗ്ഗങ്ങള്‍, മുന്നറിയിപ്പ് സംവിധാനങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം, ഫലപ്രദമായ മാലിന്യസം സ്കരണം, അടിക്കാടുകള്‍ നീക്കം ചെയ്യല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം വ്യാപകമായ പ്രദേശങ്ങളില്‍ നിന്നും ചക്ക സംഭരിക്കുന്ന പദ്ധതി എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ്ലൈഫ്) & ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഡോ. പി. പുകഴേന്തി വിഷയാവതരണം നടത്തും. വനം മോധാവി രാജേഷ് രവീന്ദ്രന്, തദ്ദേശ സ്വയംഭരണ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എഫ്.എം) ദീപക് മിശ്ര, അഡി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്ര് മാരായ ഡോ. എല്‍. ചന്ദ്രശേഖര്‍, ജെ. ജസ്റ്റിന് മോഹന്‍, ഡോ. പ്രമോദ് ജി. കൃഷ്ണന്, ജോര്‍ജ്ജി പി. മാത്തച്ചന്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. കാര്ത്തികേയന്, തദ്ദേശസ്വയംഭരണ വകുപ്പു പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനം-വന്യജീവി വകുപ്പു സെക്രട്ടറി കെ. ബിജു സ്വാഗതവും, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. എം. ശ്യാം മോഹന്‍ ലാല്‍ നന്ദിയും പറയും.
