തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്ക് 2026-27 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്സിംഗ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് സൂചിക സര്‍ക്കാര്‍ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായി ജൂലൈ 27 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴി യോ ജൂലൈ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്ലോഡ് ചെയ്യണം.
അപേക്ഷകര്‍, ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്‍ഡ്യന്‍ നഴ്സിംഗ് കൗണ്‍സിലും ബന്ധപ്പെ ട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജിഎന്‍എം കോഴ്സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകര്‍ അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടി യിരിക്കണം. അപേക്ഷാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. സര്‍വ്വീസ് ക്വാട്ടയിലേ യ്ക്കുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് 49 വയസ്സാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560361, 362, 363, 364.
