ബിരുദപ്രവേശനം: ഒഴിവുനികത്താന് നാല്, അഞ്ച് അലോട്ട്മെന്റുകള്‍
2026-2027 അധ്യായന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടര്‍ന്നുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് എല്ലാ അഫിലിയേറ്റ ഡ് കോളേജുകളിലേക്കും നാല്, അഞ്ച് അലോട്ട്മെന്റുകള്‍ ഉണ്ടായിരിക്കും. അതിനുശേഷം അഫിലിയേറ്റഡ് കോളേജുകള്‍/സര്‍വകലാശാല സെന്ററുകള്‍ എന്നിവിടങ്ങളിലെ സ്വാശ്രയ കോഴ്സുകളിലെ സീറ്റൊഴിവുകള്‍ നികത്തുന്നതിന് അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കും. കോളേജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
എഡിറ്റിംങ്
ജൂലൈ 22-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്ന തിനും ( ഇമെയില്‍ ഐഡി , മൊബൈല്‍ നമ്പര്‍, പേര് എന്നിവ ഒഴികെ ) പുതിയ കൂട്ടിച്ചേര്ക്ക ലിനും സൗകര്യമുണ്ടാകും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കി പ്രവേശനം നേടിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും എഡിറ്റിങ് സൗകര്യം ലഭിക്കും.അലോട്ട്മെന്റ് ലഭിച്ച് സര്‍വകലാശാലാ നിര്‍ദേശങ്ങള്‍ പാലിക്കാതെ വിവിധ ഘട്ടങ്ങളില്‍ പുറത്തുപോയവരെ എഡിറ്റ് ചെയ്ത് അപേക്ഷ പൂര്‍ത്തീകരിച്ചാല്‍ മാത്രം അല്ലോട്മെന്റുകള്‍ക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണി ക്കും മൂന്നാം അലോട്ട്മെന്റിന് ശേഷം ഹയര്‍ ഓപ്ഷന് നിലനിര്‍ത്തികൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരം അഡ്മിഷന് എടുക്കാന്‍ അവസരമുണ്ട്. ഇതു വരെ അലോട്ട്മെന്റ് ലഭിക്കാത്തവരെ നിലവിലെ അപേക്ഷ പ്രകാരം നാല്, അഞ്ച് അലോട്ട്മെന്റുകള്‍ക്ക്/റാങ്ക് ലിസ്റ്റിലേക്ക് പരിഗണി ക്കും. എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂര്‍ത്തീകരിച്ച മുഴുവനാളുകളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അല്ലോട്മെന്റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.
ലേറ്റ് രജിസ്ട്രേഷന്
ബിരുദ പ്രവേശനത്തിനായി 870 രൂപ ലേറ്റ് ഫീയോടുകൂടി രജിസ്ട്രേഷനുള്ള സൗകര്യം ജൂലൈ 22-ന് വൈകീട്ട് 5 വരെ ലഭ്യമാകും. വെബ്സൈറ്റ് : admission.uoc.ac.in. നാല്, അഞ്ച് അലോട്ട്മെന്റു കള്‍ക്ക് ശേഷം ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാകും. Kerala State Arts Festival, NSS, NCC (75% അറ്റന്‍ഡന്‍സ് ലഭിച്ച സര്‍ട്ടിഫിക്കറ്റ്), SPC, Nanmamudra എന്നിവയില്‍ പ്ലസ്ടു തലത്തില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കൂ.
എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ റീജിയണല്‍ സെന്ററായ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. കോഴ്സിന് സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സി.സി.എസ്.ഐ.ടി. ഓഫീസില്‍ ജൂലൈ 21, 22 തീയതികളില്‍ രാവിലെ 10-നും വൈകീട്ട് നാലിനും ഇടയില്‍ ഹാജരാകണം. എസ്. സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495130951, 9539833728.
പരീക്ഷാരജിസ്ട്രേഷന്‍
ബി.ആര്‍ക്. മൂന്ന് (2022 മുതല്‍ 2025 വരെ പ്രവേശനം), അഞ്ച് (2022 മുതല്‍ 2024 വരെ പ്രവേശനം), ഏഴ് (2022, 2023 പ്രവേശനം), ഒമ്പത് സെമസ്റ്ററുകളുടെ നവംബര്‍ 2026 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും 2021 പ്രവേശനം നവംബര്‍ 2026 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴയില്ലാതെ ഓഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. ത്രിവത്സര എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെ പ്രവേശനം)നാലാം സെമസ്റ്റര്‍ (2020 മുതല്‍ 2024 വരെ പ്രവേശനം) ഏപ്രില്‍ 2026 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഓഗസ്റ്റ് ആറ് വരെയും 210 രൂപ പിഴയോടെ ഓഗസ്റ്റ് 13 വരെയും അപേക്ഷിക്കാം.
പരീക്ഷ മാറ്റി
ജൂലൈ 20-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. (ഹോണേഴ്സ്) റഗുലര്‍, സപ്ലിമെന്ററി മാര്‍ച്ച് 2026. സപ്ലിമെന്ററി മാര്‍ച്ച് 2025 പരീക്ഷകള്‍ ജൂലൈ 22-ലേക്ക് മാറ്റി.
ജൂലൈ 20-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, സപ്ലിമെന്ററി ജൂലൈ 2026 പരീക്ഷ ഓഗസ്റ്റ് ആറിലേക്ക് മാറ്റി.
പരീക്ഷ
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2026 സപ്ലിമെന്ററി, ഇംപ്രൂവ്മെ ന്റ് പരീക്ഷ ജൂലൈ 27-ന് സര്‍വകലാശാലാ ഫിലോസഫി പഠനവകുപ്പില്‍ നടക്കും. സമയക്രമം വെബ്സൈറ്റില്‍. വിദൂരവിഭാഗം എം.എ. ഹിന്ദി നാലാം സെമസ്റ്റര്‍ (2022, 2023 പ്രവേശനം) ഏപ്രില്‍ 2026 പരീക്ഷയുടെ വൈവ ജൂലൈ 27-ന് കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഹിന്ദിപഠനവകുപ്പില് നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.ആര്‍ക്. ലാന്‍ഡ്സ്കേപ് ആര്‍ക്കിടെക്ചര്‍ ജൂലൈ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
