മണ്ണാര്‍ക്കാട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍ പ്പനയ്ക്ക് ആവേശകരമായ തുടക്കം. വില്‍പ്പന ആരംഭിച്ച ആദ്യ ദിനമായ തിങ്കളാഴ്ച തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ആദ്യ ദിനത്തില്‍ 3,17,850 ടിക്കറ്റുകളാണ് വിറ്റഴി ഞ്ഞത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആദ്യ ദിനത്തില്‍ തന്നെ 5,54,690 ടിക്കറ്റുക ളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെ ന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വില്‍പ്പനക്കാരും നടത്തുന്ന സജീവ പ്രവര്‍ത്തനങ്ങളും വില്‍പ്പന വര്‍ധിക്കാന്‍ സഹായകമായതായി വകുപ്പ് വിലയിരുത്തി. പൊതുജനങ്ങള്‍ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആര്. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടര്‍ അറിയിച്ചു.
