എടത്തനാട്ടുകര:വിദ്യാര്‍ഥികളുടെ കലാസാഹിത്യ അഭിരുചികളെ പ്രോല്‍സാഹിപ്പിക്കുക എന്ന താണ് സ്റ്റുഡന്‍സ് യൂണിയന്റെ പ്രധാന ഉത്തരവാദിത്തമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു.എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ അല്‍ ഹിക്മ അറബി കോളേജ് വിസ്ഡം സ്റ്റുഡന്‍സ് യൂണിയന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികളെ നയിക്കാന്‍ യൂണിയന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു. എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ സ്വീകരണം നല്കി.
ചടങ്ങില്‍ ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് നിര്‍വഹിച്ചു.കോളജ് മാഗസിന് ‘മദദുല്‍ ഹിക്മ’യുടെ പ്രകാശനവും നടന്നു.അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ എം.സുല്‍ഫിക്കര്‍ സ്വലാഹി, ടി. സാജി സ്വലാഹി, ദാറുല്‍ ഖുര്‍ആന്‍ ഹിഫ്ദ് കോളജില്‍ നിന്നും എല്‍.പി. വിഭാഗം സി.എം. കിഡ്സ് സ്കോളര്‍ഷിപ്പ് നേടിയ കെ. ഇമ്രാന്, ടി.ഡാനിഷ്, വിവിധ മേഖലകളിലെ പ്രതിഭകളായ ഇഷ്വ ഐറിന്, റാസിന് അബുമുഹമ്മദ് ശഹീന്‍ ബിന്‍ സൈതലവി, എസ്. സിദ്റ നശ് വി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി.
വി.ഷൗക്കത്തലി അന്‍സാരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, അല നല്ലൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജമീല നാസര്‍, നിജാസ് ഒതുക്കും പുറത്ത്, വിസ്ഡം ജില്ലാ പ്രസിഡ ന്റ് പി. ഹംസക്കുട്ടി സലഫി, ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട്, ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി,വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന സെക്രട്ടറി റിഷാദ് അല്‍ ഹികമി, വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി കെ.പി. ഉണ്ണീന്‍ ബാപ്പു, നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന് പാലക്കാഴി, അല്‍ഹിക്മ അറബി കോളേജ് ഡയറക്ടര്‍ ഒ. മുഹമ്മദ് അന്‍വര്‍, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഷെഫീഖ് അല്‍ ഹികമി, അല്‍ഹിക്മ കോളേജ് സ്റ്റുഡന്‍സ് യൂണിയന് സെക്രട്ടറി റബീഹ് കണ്ണൂര്‍, ഹംസ മാടശ്ശേരി എന്നിവര്‍ സംസാരിച്ചു.
