മണ്ണാര്‍ക്കാട്:ശരീരത്തിനും മനസ്സിനും പുത്തന്‍ ഉണര്‍വു നല്കുന്ന പരാമ്പരാഗത കര്‍ക്കടക ചി കിത്സക്കായി മണ്ണാര്‍ക്കാട് കോടതിപ്പടിയില് പ്രവര്‍ത്തിക്കുന്ന ഡോ.ദ്യുതി’സ് ആയുര്‍വേദയില്‍ ബുക്കിങ് ആരംഭിച്ചു. ശരീരത്തില്‍ വര്‍ധിച്ചിരിക്കുന്ന ദോഷങ്ങളെ കൃത്യമായ മാര്‍ഗത്തിലൂടെ പുറന്തള്ളി ആരോഗ്യം നിലനിര്‍ത്തുകയെന്നതാണ് പഞ്ചകര്‍മ്മ ചികിത്സയായ കര്‍ക്കടക ചികി ത്സയുടെ ഉദ്ദേശം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കില്‍ കൂടി ശരീരത്തിന്റെ സ്വാസ്ഥ്യം സംര ക്ഷിക്കാന്‍ ഈചികിത്സ ചെയ്യാവുന്നതാണ്. കൂടാതെ സന്ധികളുടെ ചലനശേഷി മെച്ചപ്പെടുത്താ നും വാതസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനും കര്‍ക്കടക മാസത്തിലെ ചികിത്സക ള്‍ക്ക് സാധിക്കും.
ഈ ലക്ഷ്യത്തോടെയാണ് ശരീരത്തിന് പുതുജീവനേകാന്‍ വിവിധതരം ആകര്‍ഷകമായ പുനരു ജ്ജീവന പാക്കേജുകള്‍ ‘ഡോ. ദ്യുതിസ് ആയുര്‍വേദ’യില്‍ ഒരുക്കിയിട്ടുള്ളതെന്ന് ക്ലിനിക്ക് ഉടമ യും ജനറല്‍ കണ്‍സള്‍ട്ടന്റും യോഗ വിദഗ്ദ്ധയുമായ ഡോ.ദ്യുതി കെ.മുകുന്ദന് പറഞ്ഞു.ഒരു ദിവ സം, മൂന്ന് ദിവസം, അഞ്ച് ദിവസം, ഏഴ് ദിവസം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് പാക്കേ ജുകള് വിഭാവ നം ചെയ്തിരിക്കുന്നത്. അഭ്യംഗം, കിഴികള്‍, ഫെയ്സ് പാക്ക്, ധാര ഉള്‍പ്പടെയുള്ള വിവിധ തരം ചികിത്സാവിധികളാണ് പാക്കേജുകളിലുള്പ്പെടുത്തിയിട്ടുള്ളത്. ഡോക്ടറുടെ കണ് സള്‍ട്ടേഷന്‍ ശേഷം ആരോഗ്യസ്ഥിതിയും മറ്റും വിലയിരുത്തിയ കഴിഞ്ഞാണ് ചികിത്സ നിശ്ച യിക്കുക.
ഓരോ പാക്കേജിനുമൊപ്പം ആരോഗ്യദായകമായ ഒരു സൗജന്യ കര്‍ക്കടക കഞ്ഞി കിറ്റ് കൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞി സേവിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഏറെ ഗുണകരമാണ്.പരിമിത കാലയളവിലേക്ക് മാത്രമുള്ള ഈ പ്രത്യേക കര്‍ക്കടക ചികില്‍സ യ്ക്കായുള്ള ബുക്കിങ് തുടരുകയാണ്. പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയിലൂടെ ആരോഗ്യ മുള്ള ഒരു നാളെയെ വാര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടു ത്താം.
കര്‍ക്കടക ചികിത്സയ്ക്ക് പുറമെ വാതരോഗങ്ങള്‍, ആര്‍ത്തവ ആരംഭ-വിരാമപ്രശ്നങ്ങള്‍, ക്രമംതെറ്റിയ ആര്‍ത്തവം, ആര്‍ത്താവാനുബന്ധ വേദന, നടുവേദന, അതിക്ഷീണം മുതലായ സ്ത്രീജന്യ രോഗങ്ങള്‍, പ്രമേഹം കൊളസ്ട്രോള്‍, തൈറോയ്ഡ് തുടങ്ങിയ ജീവിതശൈലി രോഗ ങ്ങള്‍ക്കും ഇവിടെ ചികിത്സലഭ്യമാകും.കൂടാതെ യോഗ തെറാപ്പിയും, ഡയറ്റ്, കൗണ്‍സലിങ് സേവനങ്ങളും ഡോ.ദ്യുതി’സ് ആയുര്‍വേദയില്‍ ലഭ്യമാകുമെന്ന് ഡോ.ദ്യുതി കെ.മുകുന്ദന് അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, ഉച്ചയ്ക്ക ശേഷം മൂന്ന് മണി മുതല്‍ ആറ് മണിവരെയുമാണ് പരിശോധന സമയം.കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 85900 79802 എന്ന നമ്പറില്‍ ബന്ധപ്പെടാം.
