മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലവര്‍ധനയുടെ അടിസ്ഥാനതില്‍ ഓട്ടോ ടാക്സി ടെമ്പോ നിരക്ക് പുതുക്കണമെന്ന് ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയന് സി.ഐ.ടി.യു. മണ്ണാര് ക്കാട് ഡിവിഷന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന് ജില്ലാ സെക്രട്ടറി എ.വി സുരേഷ് ഉദ്ഘാടനം ചെയ്തു.
ഡിവിഷന് പ്രസിഡന്റ് യു.ടി രാമകൃഷ്ണന് അധ്യക്ഷനായി.സെക്രട്ടറി അക്ബര്‍ റിപ്പോര്‍ട്ട് അവ തരിപ്പിച്ചു.യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് എ.പി.എം റഷീദ്, സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണയന്‍ കുട്ടി, പി.ദാസന്,കെ.സരിത, പി.കുമാരന്, ഒ.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഇ.മുഹമ്മദ് ബഷീര്‍ (പ്രസിഡന്റ് ),യു.ടി രാമകൃഷ്ണന് ,കെ സരിത, അനീസ് ഗസന്‍ഫര്‍ (വൈസ് പ്രസിഡന്റ്), പി.അക്ബര്‍ (സെക്രട്ടറി) പി.ദാസന് ,നാഗരാജ് ,ഷാജന് (ജോയി ന്റ് സെക്രട്ടറി) കെ.ജയരാജ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
