പാലക്കാട്: ഈവര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനവും വില്പ നയും രമേഷ് പിഷാരടി എം.എല്‍.എ. ഭിന്നശേഷിക്കാരനായ ലോട്ടറി ഏജന്റ് വിനയ്ക്ക് ടിക്കറ്റ് നല്കി നിര്‍വഹിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുന്നതിനൊപ്പം ഏജന്റുമാര്‍, വില്‍പ്പനക്കാര്‍ തുടങ്ങി നിരവധി ജനങ്ങളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഭാഗ്യക്കുറിയെന്ന് എം.എല്‍.എ. പറഞ്ഞു. ഭാഗ്യമെന്ന വാക്കിന് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും ഭാഗ്യത്തെ ലക്ഷ്യമാക്കി ഭാവിയെകുറിച്ചുള്ള പദ്ധതികള്‍ ആവിഷ്ക രിക്കാന്‍ ലോട്ടറി എടുക്കുന്നതിനലൂടെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
30 കോടിരൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപതു പേര്‍ക്ക് നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും ലഭിക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കു റിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാന്‍ കഴിയും വിധമാണ് സമ്മാനഘടന രൂപപ്പെടുത്തി യിരിക്കുന്നത്.മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 5000 മുതല്‍ 500 രൂപ വരെയു ള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറിന് 28 ശതമാനം ജി.എസ്.ടിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ലോട്ടറിക്കുള്ള ജി.എസ്.ടി. 40 ശതമാനമായി ഉയര്‍ത്തിയതിനാല്‍ ഓണം ബമ്പറിന് 40 ശതമാനം ജി.എസ്.ടി. യാണ് നിലവിലുള്ളത്. ഉയര്‍ന്ന ജി.എസ്.ടി. നിരക്കിലും ആകെ സമ്മാനത്തുകയും സമ്മാന നിരക്കും കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമായി നിലനിര്‍ത്തിയിട്ടുണ്ട്.
ഏജന്റുമാര്‍ക്ക് ഡിസ്കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിനു ഒരു രൂപ വീതം ഇന്‍സെന്റീവും അനുവദിച്ചിട്ടുണ്ട്. ആകെ പത്തു പരമ്പരകളിലായി വില്പന പുരോഗതിക്കനുസരിച്ചു 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാവുന്ന തരത്തിലാണ് സമ്മാനഘടന. വകുപ്പിലെ രജിസ്ട്രേഡ് ഏജന്റു മാര്‍ക്കു മാത്രമേ ഭാഗ്യക്കുറി വകുപ്പ് നേരിട്ട് വില്പന നടത്താറുള്ളു. ഉയര്‍ന്ന മുഖവിലയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയില്‍ നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ ഫ്ലൂറസെന്റ് മഷിയിലുള്ള അച്ചടികൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേപ്പര്‍ ലോട്ടറികള്‍ മാത്രമാണ് വകുപ്പ് പുറത്തിറക്കുന്നത്. അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റു മാരില്‍ നിന്നോ വില്പനക്കാരില് നിന്നോ നേരിട്ടു വാങ്ങണമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റുഫോ മുകള്‍, ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകള്‍ എന്നിവ വഴി ടിക്കറ്റ് വാങ്ങരുതെന്ന് ഭാഗ്യക്കുറി വകു പ്പിന്റെ മുന്നറിയിപ്പുണ്ട്.500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26-ന് ആണ് നറുക്കെടുപ്പ്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പാലക്കാട് നഗരസഭ ഡിവിഷണല്‍ കൗണ്‍സിലര്‍ കെ.പ്രേമ അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ടി.എസ് സതികുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ കെ.ജി സിന്ധു, അസി. ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ എസ്.ശ്രീജ, തോലനൂര്‍ ശശിധരന്, കെ.ജെ സുരേഷ് ബാബു, മധുസൂദനന്, സി.ബാബു, അമര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
