മണ്ണാര്‍ക്കാട്: താഴേക്കോട് പഞ്ചായത്തിലെ പുത്തൂരില്‍ റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് ലക്ഷ ങ്ങളുടെ നാശനഷ്ടം. അരക്കുപറമ്പ് പുന്നേടത്ത് വീട്ടില്‍ ജിന്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള പുകപുരയിലാണ് ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടുകൂടി തീപിടിത്തമുണ്ടായത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ആറ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റബര്‍ ഷീറ്റു കള്‍ ഉണങ്ങുന്നതിനായി പുകപ്പുരയ്ക്ക് അടിയില്‍ തടിക്കഷ്ണങ്ങള്‍ ഇട്ട് കത്തിച്ചതില്‍ നിന്നാണ് തീപിടര്‍ന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നതി നാല് നാശനഷ്ടത്തിന്റെ തോത് കൂടാനും ഇടയായി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവി ല്‍ ഫോമും വെള്ളവും ഉപയോഗിച്ചാണ് തീപൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.
വട്ടമ്പലം അഗ്നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ഡി.സജിത്ത്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ വി.സുരേഷ്കുമാര്‍, കെ.വി സുജിത്ത്, പി.ആര് രഞ്ജിത്ത്, ശരത്, ഹോംഗാര്‍ഡ് ടി.കെ അന്‍സില്‍ ബാബു എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തി ലാണ് തീയണച്ചത്.
റബര്‍ കര്‍ഷകര്‍ക്ക് അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്:
റബര്‍ പുകപ്പുരയില്‍ റബര്‍ ഷീറ്റിന് പുക നല്‍കുന്നത് പകല്‍ മാത്രമാക്കുക.
ഷീറ്റിന് പുകയിടുന്ന സമയം സമീപത്ത് ഒരാളുടെ നിരീക്ഷണം ഏര്‍പ്പെടുത്തുക.
കട്ടി കൂടുതലുള്ള മരങ്ങള്‍ ഇട്ട് പുകയ്ക്കുന്നതിന് പകരം മിതമായ ചെറിയ മരക്കഷ്ണങ്ങളോ തടികളോ ഉപയോഗിക്കുക.
ഉണക്കിയെടുക്കുന്ന ഷീറ്റുകള്‍ പുകപ്പുരയില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ സംഭരിച്ചുവെക്കുക.
ഷീറ്റുകള്‍ ഒന്നിച്ചല്ലാതെ ഘട്ടംഘട്ടമായി ഉണക്കിയെടുക്കുക.
