എടത്തനാട്ടുകര: സമൂഹത്തില്‍ സ്പര്‍ദ്ധ ലക്ഷ്യമിട്ട് ഒരു സമുദായത്തിന് നേരെ വിഷലിപ്തമായ ആഖ്യാനങ്ങള്‍ ചമയ്ക്കുന്ന ദുശക്തികളെ കരുതിയിരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന് എടത്തനാട്ടുകര മണ്ഡലം സ്റ്റെപ്സ് ദഅ്വ ക്യാംപ് അഭിപ്രായപ്പെട്ടു. കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്ന ക്യാംപ് ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.പി. ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി ജില്ലാ ജോയിന്റ് സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, മറ്റുഭാരവാഹികളായ ഉണ്ണിന്‍ ബാപ്പു, മന്‍ഷൂഖ് റഹ്മാന്, ടി.കെ. മുഹമ്മദ് മാസ്റ്റര്‍, എന്‍. ഷഫീഖ്,എം.ഹിദായത്തുള്ള എന്നിവര്‍ സംസാരിച്ചു.
വെള്ളിയഞ്ചേരി, ചേരിപ്പറമ്പ്, കാളമരം, അണയംകോട്, അണ്ടിക്കുണ്ട്, കരുവരട്ട, ഉപ്പുംകുളം, പടിക്കപ്പാടം, മുണ്ടക്കുന്ന്, അമ്പലപ്പാറ, ദാറുല്‍ ഖുര്‍ആന്‍ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ ക്യാംപില്‍ പങ്കെടുത്തു.തൂഫാന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബ സംഗമ പ്രഭാഷണങ്ങള്‍, സൗഹൃദ ഹസ്തം തുടങ്ങിയ പദ്ധതികള്‍ക്ക് അന്തിമരൂപം നല്കി.
